കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കു വായ്പ നല്‍കുന്നതിനുള്ള 1 ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് ഇന്ന് തുടക്കമാകും. പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. പിഎം കിസാന്‍ പദ്ധതിയില്‍ 6 ഗഡുവായി 17,000 കോടി വിതരണം ചെയ്യുന്നതും പ്രധാനമന്ത്രി ഇന്നു പ്രഖ്യാപിക്കും. നാലു വര്‍ഷം കൊണ്ടാണ് 1 ലക്ഷം കോടി ലഭ്യമാക്കുക. ഈ വര്‍ഷം 10,000 കോടി, അടുത്ത 3 വര്‍ഷം 30,000 കോടി വീതം. പദ്ധതി നടത്തിപ്പിനു 11 പൊതു മേഖലാ ബാങ്കുകള്‍ കൃഷി വകുപ്പുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.

പദ്ധതിക്കു കഴിഞ്ഞ മാസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍, കര്‍ഷക ഉല്‍പാദക സംഘടനകള്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവയ്ക്കു ബാങ്കുകളിലൂടെയും ധനകാര്യ സ്ഥാപനങ്ങളിലൂടെയും വായ്പയായി പണം ലഭ്യമാക്കും.പരമാവധി 2 കോടി വരെയുള്ള വായ്പയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാമ്യവും പ്രതിവര്‍ഷം 3% പലിശ ഇളവുമുണ്ടാവും. പരമാവധി 7 വര്‍ഷമാണു പലിശയിളവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2