ഭുവനേശ്വർ : 35 -കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റിൽ. അറുപതുവയസ്സുള്ള കുഞ്ഞബിഹാരി ദാസാണ് അറസ്റ്റിലായത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിലാണ് പോലീസ് നടപടി.
ഒഡീഷയിലാണ് സംഭവം നടന്നത്.

ഓൾഡേജ് ഹോം ജീവനക്കാരിയായ യുവതിയെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ദാസ് പീഡിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ ഗർഭിണിയായ യുവതി പ്രസവിച്ചു. ഇതോടെ നവജാത ശിശുവിനെ ഇയാൾ വിറ്റതായും പോലീസ് പറഞ്ഞു.

ഏതാനും ദിവസങ്ങളായി അസ്വസ്ഥതകൾ പ്രകടമാക്കിയ യുവതിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിഞ്ഞത്. 2014 മുതൽ യുവതിയുടെ ഭർത്താവ് കൊലക്കുറ്റത്തിന് തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. ഇത് മുതലെടുത്തായിരുന്നു പീഡനം. ഇതിന് മുൻപ് രണ്ട് തവണ യുവതി ഗർഭിണിയായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2