ബ്രിട്ടൻ :ആളൊഴിഞ്ഞ വരന്തയില്‍ വെച്ച്‌ തന്റെ ഓഫീസ് ജീവനക്കാരിയെ വാരിപ്പുണര്‍ന്ന് ചുംബിച്ച ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറിക്ക് കുടുംബവും ജോലിയും നഷ്ട്ടമായി. അധികാരത്തിന്റെ ഇടനാഴികളിലെ ചുംബനത്തില്‍ തെറിച്ചത് മന്ത്രിപ്പണി മാത്രമല്ല, സ്വന്തം കുടുംബ ജീവിതവും കൂടിയാണ്. ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തുനിന്നും രാജി വച്ചൊഴിയുന്നതിനൊപ്പം വിവാഹ മോചനവും പ്രഖ്യാപിച്ചിരിക്കുകയാണ് മാറ്റ് ഹാന്‍കോക്ക്.മാറ്റ് ഹാന്‍കോക്കും, ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിയായ ജിന കൊളഡാഞ്ചലോയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ ആരംഭിച്ചതോടെ മാറ്റ് ഹാന്‍കോക്കിന്റെ രാജിക്കായി മുറവിളി ഉയര്‍ന്നിരുന്നു. ആവശ്യം ശക്തമായതോടെയാണ് ഇന്നലെ അദ്ദേഹം തന്റെ രാജിക്കത്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് സമര്‍പ്പിച്ചത്. അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്തുവന്നത്. താനും ജിനയുമായുള്ള ബന്ധം പരസ്യമാകും എന്ന് ഉറപ്പായതോടെ വ്യാഴാഴ്‌ച്ച തന്നെ മാറ്റ് ഹാന്‍കോക്ക് തന്റെ ഭാര്യയോട് അവരെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച കാര്യം പറഞ്ഞിരുന്നത്രെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക