ന്യുഡല്‍ഹി: 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള മുന്നൊരുക്കവുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ഡല്‍ഹിയില്‍ രണ്ടാം വട്ട ചര്‍ച്ച നടത്തിയ പവാര്‍, നാളെ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷിനേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. പവാറിന്റെ നേതൃത്വത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ സംയുക്ത ആക്രമണം നടക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് ഈ രാഷ്ട്രീയ നീക്കം.

മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ രാഷ്ട്ര മഞ്ചുമായി നാളെ വൈകിട്ട് നാലിന് പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ ആദ്യ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്ബത്തിക നയങ്ങളില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി വിട്ട സിന്‍ഹ 2018ലാണ് രാഷ്ട്ര മഞ്ച് രൂപീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജൂണ്‍ 11ന് പവാറിന്റെ മുംബൈയിലെ വസതിയില്‍ പ്രശാന്ത് കിഷോര്‍ എത്തി ചര്‍ച്ച നടത്തിയിരുന്നു. ബംഗാളില്‍ മമത ബാനര്‍ജിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതും പ്രശാന്ത് കിഷോര്‍ ആയിരുന്നു. രാഷ്ട്ര മഞ്ചിന്റെ പിന്തുണ മമതയും സ്വാഗതം ചെയ്തിരുന്നു. ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളുടെ സഖ്യം വേണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പവാറുമായി സംസാരിച്ചതായും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക