മധുരൈ കമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ്‌ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി കായംകുളം, പുതുപ്പള്ളി സ്വദേശി പ്രകാശ് ദിവാകരൻ. ഇൻഫിനിട് ഗ്ലോബൽ റിസർച്ച് കോൺഫറൻസ് പ്രൈവറ്റ് ലിമിറ്റഡ്, പൂനെ, സിഇഒ ആണ് പ്രകാശ്. പ്രൊഫസർ. എം. മുത്തുകുമാറിന്റെ മേൽനോട്ടത്തിലാണ് ആണ് പ്രകാശ് ദിവാകരൻ ഗവേഷണം പൂർത്തിയാക്കിയത് . ഇദ്ദേഹത്തിന്റെ രണ്ടാമത് ഡോക്ടറേറ്റ് ആണ്.

ഇന്ത്യയിലെ ഓട്ടോമോറ്റീവ് വ്യവസായത്തിൽ സപ്ലൈ ചെയിൻ മാനേജ്മെൻറിൻറെ പ്രകടനത്തെ പറ്റിയുള്ള പഠനത്തിനാണ് മധുരൈ കമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇദ്ദേഹം ഡോക്ടറേറ്റ് കരസ്തമാക്കിയത്.ലീൻ മനുഫെക്ചറിങന്റെ ഓട്ടോമൊബൈയിൽ വ്യവസായങ്ങളിലെ ഫല പ്രാപ്തി എന്ന വിഷയത്തിൽ ആണ് നെഹ്‌റു ഗ്രാം ഭാരതി യൂണിവേഴ്സിറ്റിയിൽ നിന്നും ആദ്യത്തെ ഡോക്ടറേറ്റ് നേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഭാര്യ സുനിതയ്ക്കും, മക്കളായ ചിത്തിരയും ഋഷിവിനും ഒപ്പം പുനെ, പിസിഎംസി, ചിക്കളി യിൽ ഉള്ള ഐശ്വര്യം കോർട്ട് യാർഡിൽ ആണ് പ്രകാശ്‌ സ്ഥിരതാമസമാക്കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക