ചെന്നൈ : ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു.

പ്രഭാസും ചിത്രത്തിന്റെ സംവിധായകന്‍ ഓം റൗട്ടും തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.

രാമായണകഥയെ പ്രമേയമാക്കി ഒരുക്കുന്ന ആദിപുരുഷില്‍ ബോളിവുഡ്താരം സെയ്ഫ് അലിഖാനാണ് രാവണനായി എത്തുന്നത്. റ്റി- സീരിസ്, റെട്രോഫൈല്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷ്ണ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2022 ആഗസ്റ്റ് 11-ന് പ്രദര്‍ശനത്തിന് എത്തിക്കാനാണ് തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2