കൊല്ലം: കുളത്തൂപ്പുഴയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയ 17 കാരി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പെണ്‍കുട്ടിയുടെ അമ്മ തിരുവനന്തപുരത്ത് ഹോംനഴ്സാണ്. പെണ്‍കുട്ടി മുത്തച്ഛനോടൊപ്പമാണ് താമസിച്ചിരുന്നത്. രാവിലെ എട്ടുമണിയോടെ മുത്തച്ഛന്‍ പുറത്തുപോയി. പിന്നീട് ഇദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയപ്പോളാണ് പെണ്‍കുട്ടിയെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ഫോണും നഷ്ടമായിട്ടുണ്ട്. ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഫോണിനായി കിണര്‍ വറ്റിച്ച്‌ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം, വീട്ടില്‍നിന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഈ കുറിപ്പില്‍ ചില വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരെ ഉടന്‍തന്നെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ സൈബര്‍ സെല്ലും ശേഖരിക്കുന്നുണ്ട്.