എന്‍പിസി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പോസറ്റര്‍ പ്രതിഷേധം ശക്തമാകുന്നു. പിസി ചാക്കോ ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയിലെത്തിയ നേതാക്കള്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് പോസ്റ്ററിലൂടെ ഉയരുന്ന ആരോപണം. സേവ് എന്‍സിപി ഫോറത്തിന്റെ പേരില്‍ കോഴിക്കോട് ജില്ലയിലെ മാവൂര്‍ റോഡിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മാര്‍ച്ച്‌ മാസത്തിലാണ് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ പിസി ചാക്കോയെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കുന്നത്. എന്‍സിപിയിലെത്തിയതിന് ശേഷം ചാക്കോ കോണ്‍ഗ്രസിന്റെ നിത്യവിമര്‍ശകനായി മാറിയിരുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതം പ്രഖ്യാപിച്ചത് മോദിയാണെങ്കിലും ഉദാസീന സമീപനത്തിലൂടെ രാഹുല്‍ ഗാന്ധിയാണ് അത് നടപ്പാക്കുന്നതെന്ന് പിസി ചാക്കോ തുറന്നടിച്ചിരുന്നു. ലതിക സുഭാഷ് ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയിലെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ശരദ് പവാറും പ്രഫുല്‍ പട്ടേലും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് പിസി ചാക്കോയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്തത്.ശരത് പവാറിനോടുള്ള വ്യക്തി ബന്ധമാണ് പി സി ചാക്കോയെ എൻസിപിയിൽ എത്തിച്ചത്. എന്നാല്‍ ചാക്കോയുടെ നേതൃത്വത്തിൽ സമീപനത്തിൽ എന്‍സിപിയിലെ ഒരു വിഭാഗം അസംതൃപ്തരാണെന്ന് സൂചന നല്‍കുന്നതാണ് കോഴിക്കോട് നഗരത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പോസ്റ്ററുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക