പാലക്കാട്: അട്ടപ്പാടിയില്‍ ഇലക്ഷന് ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസര്‍ 20 അടി താഴ്ചയിലേക്ക് വീണു. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി (31) യാണ് അപകടത്തില്‍പ്പെട്ടത്. മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വീണത്. പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാലക്ഷ്മിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അഗളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇലക്ഷന് ഡ്യൂട്ടിക്ക് വന്നതായിരുന്നു വിദ്യാലക്ഷ്മി.
വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2