വളരെക്കാലത്തിന് ശേഷം കേരളത്തിൽ വീണ്ടുമൊരും രാഷ്ട്രീയ കൊലപാതകം കൂടി അരങ്ങേറിയിരിക്കുകയാണ്.കേരളം നിലവിൽ വലിയ പ്രശ്നങ്ങളും വിവാദങ്ങളും അഭിമുഖികരിച്ച് കൊണ്ട് ഇരിക്കുന്നതിനിടയിലാണ് കേരളത്തിൽ ഒരു രാഷ്ട്രീയ കൊലപാതകം കൂടി അരങ്ങേറിയത്.കൊല്ലപ്പെട്ടത് സി പി എം പ്രവർത്തകനും കൊന്നത് കോൺഗ്രസ് പ്രവർത്തകരുമാണ്.സി പി എം നെതിരെയും

 എന്നാൽ ഈ കൊലപാതകം എത്തരത്തിലായിരിക്കും ഇനി കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം എന്നതാണ് കേരളം ഉറ്റ നോക്കുന്നത്. കേരളത്തിലെ രാഷ്ട്രിയ കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും വളരെക്കാലങ്ങളുടെ പഴക്കമുണ്ട്. എന്നാൽ രാഷ്ട്രീയ അക്രമങ്ങൾ വർദ്ധിച്ചതോടെ രാഷ്ട്രീയ പാർട്ടിൾക്ക്  നേരെ ജനങ്ങൾ തിരിഞ്ഞ് തുടങ്ങിയതോടെ ഇവർ തന്നെ മുൻകൈയെടുത്ത് അക്രമങ്ങൾ ഇല്ലാതാക്കാൻ ചർച്ചകൾ നടത്തി.പിന്നിട് കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഇരിക്കുമ്പോഴാണ് ഈ കൊലപാതകം നടക്കുന്നത്.

രാഷ്ട്രീയ കുടിപ്പക കൊലപാതകങ്ങള്‍.

 

കണ്ണൂരില്‍ ആദ്യത്തെ രാഷ്ട്രീയ കൊല 1948 മെയ് 11 ന് നടന്ന മൊയാരത്ത് ശങ്കരന്‍ വധമാണ്. മലബാറില്‍ കര്‍ഷകരെ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്ന അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് കമ്യൂണിസ്റ്റുകാരനായതോടെ കടുത്ത മര്‍ദനങ്ങള്‍ക്കിരയായി. 1948 മെയ് 11ന് മൊയാരത്തെ ദേശരക്ഷാസമിതി എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ പിടികൂടി തല്ലിച്ചതച്ചു. മൃതപ്രായനായ അദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 1948 മെയ് 12നു കണ്ണൂര്‍ സബ് ജയിലില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരണമടഞ്ഞു. ബന്ധുക്കള്‍ക്ക് മൊയാരത്തിനെ അവസാനമായി കാണാനുള്ള അവകാശംപോലും നല്‍കിയില്ല. ഇത് തികച്ചും ഒരു രാഷ്ട്രീയ കൊലപാതകം തന്നെയാണ്. ഇന്നു കാണുന്ന കൊലപാതക പരമ്പരയുടെ കണ്ണികളോട് യോജിക്കുന്നതല്ല മൊയാരത്ത് ശങ്കന്റെ കൊലപാതകം. വേറെയും ചില യഥാര്‍ത്ഥ രാഷ്ട്രീയ കൊലകള്‍ കണ്ണൂരില്‍ നടന്നിട്ടുണ്ട്. പക്ഷേ 1969 ലെ വാടിക്കല്‍ രാമകൃഷ്ണന്‍ വധത്തോടെയാണ് സ്ഥിതിഗതികള്‍ മാറുന്നത്. ബി.ജെ.പിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്‍, 1969 ഏപ്രില്‍ 21-നാണ് കൊല്ലപ്പെട്ടത്. വാടിക്കല്‍ രാമകൃഷ്ണന്‍ വധത്തിന് ശേഷം ആര്‍.എസ്.എസ്-സിപിഎം കൊലപാതകങ്ങളുടെ പരമ്പരയാണ് നടന്നത്. പ്രാകൃത ഗോത്രവര്‍ഗ പ്രതികാരങ്ങളുടെ ശൈലിയിലാണ് ഇത്തരം കൊലപാതകങ്ങള്‍ നടന്നു വരുന്നത്. അതിന് രാഷ്ട്രീയമാനമോ പ്രത്യയശാസ്ത്ര- ആശയ തര്‍ക്കങ്ങളുടെ മാനമോ ഇല്ല. പ്രാദേശിക നേതാക്കളുടെ പരസ്പരമുള്ള കുടിപ്പക മാത്രമാണ്. ഒരു ആശയത്തര്‍ക്കവുമല്ല ഉള്ളത്. എതിര്‍വശത്തുള്ള ഒരു ബലി പുരുഷനെ കണ്ടെത്തും. കൊലപാതകത്തില്‍ പ്രാവീണ്യം നേടിയ പാര്‍ട്ടി കേഡറുകളെ ചുമതലയേല്‍പിക്കും. അതിനാവശ്യമായ സാമ്പത്തിക-ആയുധ-വാഹന സൗകര്യങ്ങള്‍ പാർട്ടി പ്രാദേശിക നേതാക്കള്‍ ഒരുക്കി കൊടുക്കും. ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെ പാര്‍ട്ടി കൊലപാതക സംഘങ്ങള്‍ ഇരയെ സ്‌കെച്ച് ചെയ്ത് സൗകര്യപ്രദമായ സ്ഥലത്ത് വെച്ച് അതി നീചവും നികൃഷ്ടവുമായ രീതിയില്‍ കൊലപ്പെടുത്തും. ഈ കൊലപ്പെടുത്തലുകളിലെല്ലാം ശരീരം പരമാവധി വികൃതമാക്കുക എന്നതും ഈ കൊലയാളി സംഘങ്ങളുടെ രീതിയാണ്. 

 

വിളറി പിടിച്ച കൊലപാതകങ്ങൾ.

 

1994 ജനവരി 26ന് രാത്രിയാണ് എസ്.എഫ്.ഐ. നേതാവായിരുന്ന കെ.വി.സുധീഷ് കൊല്ലപ്പെടുന്നത്. സംഘടനായോഗം കഴിഞ്ഞ് രാത്രി വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്നു സുധീഷ്. ഇരമ്പിയെത്തിയ അക്രമികൾ അച്ഛന്റെയും അമ്മയുടെയും മുമ്പിലിട്ടാണ് വെട്ടിക്കൊന്നത്. കൊല്ലുന്നതിന് ഇടവും നേരവും നോക്കേണ്ടതില്ലെന്ന പുതിയ പാഠത്തിന് തുടക്കമിട്ടത് അവിടെനിന്നാണ്. വീട്ടിൽക്കയറി വെട്ടുക, അതും നൊന്തുപെറ്റ അമ്മയ്ക്കും പ്രാണനായി കരുതുന്ന മക്കൾക്കും മുമ്പിലിട്ടായാലും കൈവിറയ്ക്കാതെ. അതിന്റെ ആദ്യത്തെ ഇരയായിരുന്നു സുധീഷ്. ഒടുവിലത്തേതാണ് പയ്യന്നൂരിലെ ബി.എം.എസ്. നേതാവും ഓട്ടോഡ്രൈവറുമായിരുന്ന രാമചന്ദ്രൻ. 

2016 ജൂലായ് 11ന് രാത്രിയാണ് രാമചന്ദ്രൻ കൊല്ലപ്പെടുന്നത്. ഓട്ടോറിക്ഷയുടെ ഓട്ടം മതിയാക്കി, രാത്രിയിൽ ഭാര്യക്കും മക്കൾക്കും അരികിൽ ഇരിക്കുമ്പോഴായിരുന്നു കൊല്ലാനാളെത്തിയത്. അക്രമികളിൽനിന്ന് രക്ഷപ്പെടാൻ വാതിൽ തള്ളിപ്പിടിച്ചുനിന്നതായിരുന്നു രാമചന്ദ്രൻ. എന്നിട്ടും കൊല്ലാനെത്തിയവർ അകത്തുകടന്നു. മുറിക്കുള്ളിൽ ഭയന്ന് വാവിട്ട് നിലവിളിക്കുന്ന ഭാര്യയും മക്കളുമുണ്ടായിരുന്നു. അവരുടെ മുമ്പിലിട്ടാണ് രാമചന്ദ്രനെ വെട്ടിക്കൊന്നത്. രാമചന്ദ്രന്റെ മാത്രമല്ല, അതിന് ഒന്നര മണിക്കർ മുമ്പ് കൊല്ലപ്പെട്ട സി.പി.എം.പ്രവർത്തകൻ ധനരാജിന്റെയും വീട്ടിനുള്ളിൽനിന്ന് കേട്ടതും ഇതേ വിങ്ങലായിരുന്നു. കാലമെത്രകഴിഞ്ഞാലും മാറിയിട്ടുണ്ടാവില്ല, സുധീഷിന്റെ അച്ഛന്റെയും അമ്മയുടെയും നെഞ്ചിലെ നീറ്റൽ. ഇതിന് സമാനമായിരുന്നു ടി.പി ചന്ദ്രശേഖരൻ വധക്കേസ്. ഈ കേസിലെ പ്രതിയായ കുഞ്ഞനന്തൻ കഴിഞ്ഞ മാസമാണ് ഗുരുതരമായ രോഗം ബാധിച്ചു മരിച്ചത്.

കൊലപാതകങ്ങളുടെ കാരണം.

കേരളത്തില്‍ പരമ്പരയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊലപാതകങ്ങള്‍  പൂർണമായും രാഷ്ട്രീയ പരമായ കാരണങ്ങൾ ആണ് എന്ന് പറയാനാവില്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായിട്ടുള്ളത്.  പിന്നെ എന്താണ് ഈ കൊലപാതകങ്ങളുടെ പിന്നില്‍? പെരിയ കൊലപാതകത്തിന്റെ കാരണം തേടിയാല്‍ കൊലപ്പെട്ട ശരത്ത് ലാല്‍ മുമ്പൊരിക്കല്‍ പീതാംബരന്‍ എന്ന  പെരിയ ലോക്കല്‍ കമ്മിറ്റി അംഗത്തെ അക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നുവെന്നും അതിനെ തുടര്‍ന്നുള്ള പീതാംബരന്റെയും അയാള്‍ പ്രവര്‍ത്തിക്കുന്ന  പ്രാദേശിക നേതൃത്വത്തിനും അയാളോടുള്ള പ്രതികാരത്തിന്റെ ഭാഗമായി വളെരെ ആസൂത്രിതമായി നടപ്പാക്കിയ ക്രൂരമായ വധശിക്ഷയായിരുന്നു പെരിയ ഇരട്ടക്കൊല എന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാകും. ഇത് പ്രത്യയശാസ്ത്ര -ആശയ വിഷയത്തിന്റെതോ തര്‍ക്കത്തിന്റേതോ അല്ല, കൊന്നും കൊലവിളിച്ചും നിരന്തരമായി ക്രിമിനല്‍ പ്രവര്‍ത്തനം ശാസ്ത്രീയമായി പരിശീലിച്ചും പോന്ന ഗുണ്ടാ സംഘങ്ങളുടെ അതേ പ്രവര്‍ത്തന ശൈലി കടം കൊണ്ട ഒരു കൂട്ടരുടെ ആസൂത്രിത പ്രതികാരം ആണെന്ന്‌ വ്യക്തമാണ്. പെരിയ ഇരട്ടകൊല മാത്രമല്ല അരിയില്‍ ഷുക്കൂര്‍ വധം, ശുഹൈബ് വധം, രാജേഷ് വധം തുടങ്ങി രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയില്‍ പെടുത്തിയ സമീപകാല കൊലകളേതും പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള പ്രതികാര കൊലകളാണെന്നു കാണാം. അത് കൊണ്ട് തന്നെ ഏറ്റവും ചെറിയ വഴക്ക് പോലും തമ്മിൽ പറഞ്ഞ് തീർക്കാനുള്ള മനസ്സ് എല്ലാ പാർട്ടിക്കാരും പരസ്പ്പരം കാണിക്കണം. ഏറ്റവും താഴെത്തട്ടിലുള്ള പ്രവർത്തകരിൽ പോലും ഇത്തരം വിശാല മനസ്ക്കത ഉണ്ടാക്കി എടുക്കേണ്ടത് അത്യാന്ത്യ പേക്ഷിതമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2