കൊച്ചി: ബൈക്കില്‍ വന്നവര്‍ തന്റെ സ്വര്‍ണമാല പൊട്ടിച്ചെന്ന പതിനേഴുകാരിയുടെ പരാതിയില്‍ വലഞ്ഞ് പൊലീസ്. അഞ്ചു പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെയും ഹൈവേ പട്രോളിങ് സംഘവുമാണ് കള്ളനെ പിടിക്കാന്‍ നേട്ടോട്ടമോടിയത്. എന്നാല്‍ കാമുകന് മാല ഊരി നല്‍കിയതിനു ശേഷമായിരുന്നു കുട്ടിയുടെ കള്ളപ്പരാതി.

ചെറായി സ്വദേശിയായ പെണ്‍കുട്ടിയാണ് മാല മോഷ്ടിച്ചതായി പരാതി നല്‍കിയത്. ക്ഷേത്രത്തില്‍ പോയി മടങ്ങുമ്ബോള്‍ ബൈക്കിലെത്തിയ രണ്ടം​ഗ സംഘം മാല പൊട്ടിച്ചു കടന്നു എന്നായിരുന്നു പെണ്‍കുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. ഉടനടി പൊലീസ് വിവിധ സംഘങ്ങളായി തിരച്ചിലിന് ഇറങ്ങി. എന്നാല്‍ പെണ്‍കുട്ടി പറഞ്ഞ ബ്രാന്‍ഡിലും നിറത്തിലുമുള്ള ബൈക്ക് കണ്ടെത്താനായില്ല. ഹൈവേ പട്രോളിങ് സംഘവും രം​ഗത്തെത്തിയെങ്കിലും തുമ്ബൊന്നും കിട്ടിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തുടര്‍ന്നാണ് പൊലീസിന് പരാതിയില്‍ സംശയം തോന്നുന്നത്. ക്ഷേത്ര പരിസരത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയെ ആരും പിന്തുടരുന്നതോ ആക്രമിക്കുന്നതോ കണ്ടെത്താനായില്ല. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ തിരുവനന്തപുരം സ്വദേശിയായ കാമുകന്‍ തന്നെ കാണാന്‍ കഴിഞ്ഞ ദിവസം ചെറായിയില്‍ വന്നെന്നും അപ്പോള്‍ മാല സമ്മാനമായി ഊരി നല്‍കിയതാണെന്നും പെണ്‍കുട്ടി സമ്മതിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക