ഭോപാല്‍: യൂണിഫോമില്‍ ചെളി തെറിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനോട് അപമര്യാദയായി പെരുമാറി വനിതാ പൊലീസ് ഉദ്യോഗസ്ഥ. മധ്യപ്രദേശിലെ റെവയിലാണ് സംഭവം. ചെളി പുരണ്ടതിനെ തുടര്‍ന്ന് പൊലീസുകാരിയുടെ യൂണിഫോം പാന്റ് യുവാവ് വൃത്തിയാക്കുന്നതിന്റെയും തുടര്‍ന്ന് യുവാവിന്റെ മുഖത്തടിക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഇതിന് പിന്നാലെ പൊലീസുകാരിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്.ഹോം ഗാര്‍ഡ് കോണ്‍സ്റ്റബിള്‍ ആയ ശശികലയാണ് പൊലീസുകാരിയെന്ന് കണ്ടെത്തി. കലക്ടറുടെ ഓഫിസിലാണ് ഇവര്‍ക്കു ജോലി. സംഭവത്തില്‍ ആരെങ്കിലും രേഖാമൂലം പരാതി നല്‍കിയാല്‍ പൊലീസ് അന്വേഷിക്കുമെന്ന് എഎസ്പി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക