കൊല്ലം: പരവൂര്‍ ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച്‌ കൊലപ്പെടുത്തിയ രേഷ്മ നല്‍കിയ മൊഴികള്‍ കളവാണെന്ന് പൊലീസിന്റെ നിഗമനം. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവരെ കാണാത്ത ‘കാമുകനെ’ അവതരിപ്പിക്കുന്നതെന്നാണ് പൊലീസ് സശയിക്കുന്നത്. രേഷ്മ നല്‍കിയ വിവരങ്ങള്‍ക്കനുസരിച്ചുള്ള ഫെയ്‌സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.

മറ്റാരെയോ സംരക്ഷിക്കാന്‍ കാമുകനെക്കുറിച്ചു കളവായ വിവരങ്ങള്‍ നല്‍കിയെന്നാണു പൊലീസിന്റെ സംശയം. സംഭവത്തില്‍ കാമുകനു പങ്കില്ലെന്നും രേഷ്മ മൊഴി നല്‍കിയിരുന്നു. കുറച്ചു നാളുകളായി കാമുകനെ സമുഹമാധ്യമത്തിലുടെ ബന്ധപ്പെടുന്നില്ലെന്നും രേഷ്മ പറയുന്നു. ഇതിനിടെ രേഷ്മയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റുചിലരെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു. രേഷ്മ റിമാന്‍ഡില്‍ കഴിയുന്ന വേളയില്‍ ഫോണിലേക്കെത്തിയ ചില സന്ദേശങ്ങളും കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രേഷ്മ, മാതാപിതാക്കളായ സുന്ദരേശന്‍പിള്ള, സീത എന്നിവരുടെ ഫോണുകളില്‍ നിന്നുളള വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിനു കൈമാറി. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു വൈകാതെ നാട്ടില്‍ എത്തുമെന്നാണു വിവരം. ഭര്‍ത്താവിനെ ചോദ്യം ചെയ്യുമ്ബോള്‍ രേഷ്മയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെങ്കില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു രേഷ്മയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.