കുന്ദമംഗലം (കോഴിക്കോട്​): നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ടിങ്കുവിനെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കുനേരെ പ്രതിയുടെ നേതൃത്വത്തില്‍ പരാക്രമം. ആറ്​ പൊലീസുകാര്‍ക്ക്​ പരിക്കേറ്റു. ഒരാളുടെ മുട്ടുകാലി​ന്​​ ഗുരുതരമായി പരിക്കേറ്റു.

കുന്ദമംഗലത്തിനടുത്ത കട്ടാങ്ങല്‍ ഏരിമലയില്‍ പട്ടാപ്പകലാണ്​ സംഭവം. പിടികിട്ടാപ്പുള്ളിയായ ടിങ്കുവിനെ പിടികൂടാനായി പോയ പൊലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണം. പ്രതിയും കൂട്ടാളികളും സിനിമാ​ സ്​റ്റൈലിലായിരുന്നു പൊലീസ്​ സംഘത്തെ നേരിട്ടത്​. നടുറോഡില്‍ നിര്‍ത്തിയിട്ട വാഹനത്തിനുമുകളില്‍ കയറിയ പ്രതികളെ സാഹസികമായാണ്​ പിടികൂടിയത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ടിങ്കുവിനെതിരെ വിവിധ ജില്ലകളില്‍ കേസുകളുള്ളതായി പൊലീസ്​ പറഞ്ഞു. ഡെന്‍സാഫ് സ്ക്വാഡ് അംഗം ജോമോന്‍റെ കാലിന്‍റെ മുട്ടിനാണ്​ ഗുരുതര പരിക്കേറ്റത്​. ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സുനോജ്, അര്‍ജ്ജുന്‍, സായൂജ്, ജിനീഷ്, മിഥുന്‍ എന്നിവരാണ്​ പരിക്കേറ്റ മറ്റ്​ സ്ക്വാഡ് അംഗങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക