പു​ന്ന​യൂ​ര്‍ക്കു​ളം: പാ​ഠ​പു​സ്ത​കം വാങ്ങാന്‍ പോയ സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ പേരില്‍ ലോ​ക്ഡൗ​ണ്‍ ച​ട്ട​ലം​ഘ​നം ചു​മ​ത്തി പി​ഴ അ​ട​പ്പി​ച്ച​താ​യി പ​രാ​തി. കുട്ടികളുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

ക​ടി​ക്കാ​ട് ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളാ​യ അ​ണ്ട​ത്തോ​ട് പാ​റം​പു​ര​യ്ക്ക​ല്‍ ശ്യാം​ലാ​ല്‍ (16), വെ​ളു​ത്തേ​ട​ത്ത് ഷി​ഫാ​സ് (17), പൊ​ന്നാ​ക്ക​ന്‍ സു​ഹൈ​ല്‍ (17) എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് പൊ​ലീ​സ് പി​ഴ ചു​മ​ത്തി​യ​ത്. ര​ക്ഷി​താ​ക്ക​ള്‍ എ​ത്തി മൂ​ന്ന് പേ​ര്‍​ക്കു​മാ​യി 1500 രൂ​പ പി​ഴ ഒ​ടു​ക്കി​യ ശേ​ഷ​മാ​ണ് ഫോ​ണ്‍ തി​രി​ച്ചു ന​ല്‍കി​യ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ശ്യാം​ലാ​ലും അ​യ​ല്‍വാ​സി ഷി​ഫാ​സും പ്ല​സ്ടു പു​സ്ത​കം വാ​ങ്ങാ​ന്‍ പോ​യ​ത്. മ​ട​ങ്ങും വ​ഴി സു​ഹൈ​ലി‍െന്‍റ വീ​ടി​നു മു​ന്നി​ല്‍ റോ​ഡി​ല്‍ സം​സാ​രി​ച്ചു നി​ല്‍ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സ് എ​ത്തി​യ​ത്. പ​ഠ​നാ​വ​ശ്യ​ത്തി​നു​ള്ള പു​സ്ത​കം വാ​ങ്ങി വ​രി​ക​യാ​ണെ​ന്നും മ​റ്റും പ​റ​ഞ്ഞെ​ങ്കി​ലും ഒ​ന്നും ശ്ര​ദ്ധി​ക്കാ​തെ പൊലീസ് ഫോ​ണു​മാ​യി പൊ​ലീ​സ് പോകുകയായിരുന്നു. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍കി.