കോഴിക്കോട്: ചപ്പാത്തി പരത്തുന്ന കല്ലിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 39 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട് വിമാനത്താവളം വഴിയാണ് പുതിയ സംവിധാനത്തിലൂടെ കടത്താന്‍ ശ്രമിച്ച 796 ഗ്രാം വരുന്ന 24 കാരറ്റ് ‘സ്വര്‍ണച്ചപ്പാത്തി’ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ സമീജ് എന്ന യാത്രക്കാരന്‍ കൊണ്ടുവന്ന ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന കല്ലിനുള്ളിലായിരുന്നു ചപ്പാത്തിയുടെ രൂപത്തിലുള്ള സ്വര്‍ണം. കോഴിക്കോട് സ്വദേശിയായ പി എ ഷമീര്‍ കൊണ്ടുവന്ന 1.3 കിലോഗ്രാം സ്വര്‍ണമിശ്രിതവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക