തി​രു​വ​ന​ന്ത​പു​രം: സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര​നെ ഇടി​ച്ചു​കൊ​ന്ന ബു​ള്ള​റ്റ്​ തേ​ടി പൊ​ലീ​സ്. വ​ലി​യ​വേ​ളി ഗ്രൗ​ണ്ടി​ന്​ സ​മീ​പം ജ​നു​വ​രി 29ന്​ ​ഉ​ച്ച​ക്ക്​ 12.50 ​ടെ സൈ​ക്കി​ളി​ല്‍ യാ​ത്ര ചെ​യ്തു​ വ​രി​ക​യാ​യി​രു​ന്ന സെ​ല്‍​വം (59) എ​ന്ന​യാ​ള്‍ മ​രി​ച്ച സംഭ​വ​ത്തി​ലാ​ണ്​ വാ​ഹ​നം തേ​ടി​യു​ള്ള അന്വേഷണം.

ബു​ള്ള​റ്റ് ഇ​ടി​ച്ച്‌ പ​രി​ക്കു​പ​റ്റി​യ സെ​ല്‍​വം പി​ന്നീ​ട്​ മര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നു ​ശേഷം പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യിൽ ​എത്തിക്കാ​തെ ബു​ള്ള​റ്റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ ആ​ളി​ന്‍റ ചി​ത്രം​ പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ടു.

ഇ​യാ​ളെ​യോ വാ​ഹ​ന​ത്തെ​യോ കു​റി​ച്ച്‌ എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യാ​വു​ന്ന​വ​ര്‍ തു​മ്ബ സ്​​റ്റേ​ഷ​നി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ്​ അ​റി​യി​ച്ചു. ഫോണ്‍:0471 -2563754 ,9497947106, 9497980025

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2