മുംബൈ: നടുറോഡില്‍ സിങ്കം സ്‌റ്റൈലില്‍ മീശ പിരിച്ച്‌ ആകാശത്തേക്ക് തോക്ക് ചുഴറ്റുകയും അത് ചിത്രീകരിക്കുകയും ചെയ്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍. മഹാരാഷ്ട്രയിലെ അമരാവതി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

വൈറലായ വീഡിയോയില്‍ പൊലീസുകാരന്‍ അജയ് ദേവ്ഗണിനെ പോലെ അഭിനയിക്കുന്നതായി കാണാം. അമരാവതിയില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പാണെന്നും നിയമപാലിക്കുന്നവര്‍ക്ക് അതിന്റെ നേട്ടമുണ്ടാകുമെന്നും ചിത്രീകരിച്ച വീഡിയോയില്‍ പൊലീസുകാരന്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ബുള്ളറ്റില്‍ ഇരുന്ന് കൊണ്ട് ഡയലോഗ് പറഞ്ഞ ശേഷം തന്റെ കൈയിലുള്ള തോക്ക് ചുഴറ്റി ആകാശത്തേക്ക് വെടിയുതിര്‍ത്തതുപോലെ അഭിനയിച്ച്‌ ശേഷം സ്ലോമോഷനില്‍ നടന്നതുപോകുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചത്.

അതിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതിന് പിന്നാലെയാണ് ഇയാളെ സര്‍വീസില്‍ സസ്‌പെന്റ് ചെയ്തത്. പൊലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന കാരണത്താലാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക