കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വീട്ടമ്മ. എറണാകുളം സ്വദേശിയാണ് എഎസ്‌ഐയുടെ ശല്യം സഹിക്കാനാവാതെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

തന്റെ ഭര്‍ത്താവുമായി ഉണ്ടായ ചില പ്രശ്നങ്ങളെ തുടര്‍ന്നാണ് വീട്ടമ്മ കൊച്ചി സിറ്റി പൊലീസ്
കമ്മീഷണര്‍ ഓഫീസില്‍ എത്തുന്നത്. തുടര്‍ന്ന് പരാതി പരിഹാരത്തിനായി ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ഓഫീസിലെ ഒരു എഎസ്‌ഐയെ ചുമതലപ്പെടുത്തിയിരുന്നു. ഇയാളില്‍ നിന്നാണ് വീട്ടമ്മയ്ക്ക് മോശം അനുഭവമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കൗണ്‍സിലിങ്ങിനായി ഫോണ്‍ വിളിച്ചു തുടങ്ങിയ എഎസ്‌ഐ പിന്നീട് അശ്ലീല സന്ദേശങ്ങള്‍ വീട്ടമ്മയ്ക്ക് അയയ്ക്കുകയായിരുന്നു. പിന്നാലെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു.താക്കീത് ചെയ്തിട്ടും എഎസ്‌ഐ പ്രവൃത്തികള്‍ തുടര്‍ന്നു. താത്‌പര്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വീട്ടമ്മ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക