ബംഗളൂരു: കര്‍ണാടകയില്‍ നവജാതശിശുവിന്റെ മൃതദേഹം ശുചിമുറിയുടെ ജനലില്‍ തൂക്കിയിട്ട നിലയില്‍. പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശുചിമുറിയുടെ ജനലില്‍ തൂക്കിയിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിക്കബല്ലാപൂര്‍ ജില്ലയില്‍ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഗ്രൂപ്പ് ഡി ജീവനക്കാരനാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരം അറിയിച്ചത്. ചുരിദാര്‍ ധരിച്ച യുവതി നവജാതശിശുവുമായി ശുചിമുറിയില്‍ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊന്നശേഷം പെണ്‍കുഞ്ഞിന്റെ മൃതദേഹം വാഷ്‌റൂമില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൊലപാതക കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം വെള്ളിയാഴ്ച ആറ് പ്രസവം നടന്നതായും അമ്മമാരും കുട്ടികളും സുഖമായിരിക്കുന്നുവെന്നും ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് അറിയിച്ചു. മരിച്ച കുട്ടി വീട്ടില്‍ പ്രസവിച്ചതാകാമെന്നും സന്തോഷ് പറയുന്നു.