കൊല്ലം: കല്ലുവാതുക്കല്‍ ഊ​ഴാ​യ്ക്കോ​ട്ട്​ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്​. അറസ്റ്റിലായ മാതാവ്​ രേഷ്​മയുടെ കാമുകന്‍റെ പേര്​ അനന്ദുവാണെന്ന്​ പൊലീസ്​ അറിയിച്ചു. അനന്ദു എന്ന​ പേരിലാണ്​ ഫേസ്​ബുക്ക്​ ഐ.ഡിയുള്ളതെന്നും​ ഇയാള്‍ കൊല്ലം സ്വദേശിയാണെന്നുമാണ്​ സൂചന. അതേസമയം, ഈ പേര്​ വ്യാജമാകാനും സാധ്യതയുണ്ടെന്ന്​ പൊലീസ്​ സംശയിക്കുന്നു.

ഇയാള്‍​ പരവൂരിലും വര്‍ക്കലയിലും കൂടിക്കാഴ്ചക്കായി രേഷ്​മയെ വിളിച്ചിരുന്നു. രേഷ്​മ ഇവിടെ എത്തിയെങ്കിലും ഇയാള്‍ രണ്ടിടങ്ങളിലും വന്നില്ല. ഇയാളും രേഷ്​മയും തമ്മില്‍ നടത്തിയത്​ വാട്ട്​സ്​ആപ്പ്​ ​കോളുകളാണ്​. ഇത്​ വീണ്ടെടുക്കാനാവാത്തത് പൊലീസിന്​ മുന്നില്‍​ പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജ​നു​വ​രി അ​ഞ്ചി​നാണ്​ ക​ല്ലു​വാ​തു​ക്ക​ല്‍ ഊ​ഴാ​യ്ക്കോട്ട്​ ക​രി​യി​ല​കൊ​ണ്ട് മൂ​ടി​യ നി​ല​യി​ല്‍ ന​വ​ജാ​ത ശി​ശു​വി​നെ ക​ണ്ട​ത്തി​യത്​. കുഞ്ഞ്​ പിന്നീട്​ മരിച്ചു. സംഭവത്തില്‍ ബന്ധമുണ്ടെന്ന്​ സംശയിക്കുന്ന രണ്ട്​ യുവതികള്‍ കഴിഞ്ഞ ദിവസം പുഴയില്‍ ചാടി ആത്​മഹത്യ ചെയ്​തിരുന്നു. പൊലീസ്​ അന്വേഷണത്തിന്​ വിളിപ്പിച്ചതോടെയാണ്​ ഇവര്‍ പുഴയില്‍ ചാടിയത്​.

കേ​സി​ല്‍ രേ​ഷ്മ​യു​ടെ ഭ​ര്‍​ത്താ​വി​നും ബ​ന്ധു​ക്ക​ള്‍​ക്കും പ​ങ്കു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കു​റ്റം രേ​ഷ്മ ഏ​റ്റെ​ടു​ത്ത​താ​ണോ എ​ന്ന സം​ശ​യം പൊ​ലീ​സി​നു​ണ്ട്. ഒ​രു വീ​ട്ടി​ല്‍ ഒ​രു​മി​ച്ച്‌ ക​ഴി​ഞ്ഞ ഭ​ര്‍​ത്താ​വോ ബ​ന്ധു​ക്ക​ളോ പ്ര​സ​വ​വി​വ​രം അ​റി​ഞ്ഞി​ല്ല എ​ന്ന മൊ​ഴി​ പൊ​ലീ​സ് ത​ള്ളുകയാണ്​.

പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്തി​യ ആ​ണ്‍​കു​ഞ്ഞി​ന് മൂ​ന്ന​ര​കി​ലോ ഭാ​രം ഉ​ണ്ടാ​യി​രു​ന്നു. പൂ​ര്‍​ണ​ഗ​ര്‍​ഭം ഒ​ളി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ മെ​ഡി​ക്ക​ല്‍ വി​ദ​ഗ്​​ധ​ര്‍ പ​റ​യുമ്പോൾ, വീ​ട്ടി​ല്‍ ഉ​ള്ള​വ​രെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് പൊ​ലീ​സ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക