കാസര്‍കോട്​: പശുവിന്​ പുല്ലരിയാന്‍ വിജനമായ പറമ്ബിലേക്ക്​ ഇറങ്ങിയ ക്ഷീര കര്‍ഷകന്​ 2000രൂപ പിഴ. മൂന്ന്​ പൊലീസുകാര്‍ വീട്ടിലെത്തിയാണ്​ പിഴയടക്കാന്‍ നോട്ടീസ്​ നല്‍കിയത്​. പിഴ നല്‍കിയില്ലെങ്കില്‍ ​കേസ്​ കോടതിയിലെത്തിച്ച്‌​ വലിയ പ്രയാസം നേരിടേണ്ടി വരുമെന്നായിരുന്നു പൊലീസിന്‍റെ​ മുന്നറിയിപ്പ്​. കാസര്‍കോട്​ അമ്ബലത്തറ പൊലീസാണ്​ പാവ​പ്പെട്ട കര്‍ഷക​െന്‍റ അന്നംമുട്ടിച്ചത്​.

കോടോം-ബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി. നാരായണനോടാണ്​ പൊലീസി​ന്‍റ കണ്ണില്‍ ചോരയില്ലാത്ത നടപടി. ഭാര്യ ഷൈലജ കോവിഡ്​ പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ടു. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട്​ കുട്ടികളും നാരായ​ണ​ന്‍റ അമ്മയും അനിയനും അടങ്ങുന്നതാണ്​ കുടുംബം. അരലക്ഷം രൂപ വായ്​പയെടുത്താണ്​ ഇദ്ദേഹം പശുവിനെ വാങ്ങിയത്​. എട്ട്​ ലിറ്റര്‍ പാല്‍ കിട്ടുന്നത്​ വിറ്റാണ്​ ഉപജീവനം നടത്തിയിരുന്നത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പൊതുവെ കടുത്ത പ്രയാസം നേരിടുന്ന വേളയിലാണ്​ ഭാര്യക്ക്​ കോവിഡ്​ വന്നത്​. ലക്ഷണമൊന്നുമില്ലായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതിക്ക്​ കീഴില്‍ ജോലിക്ക്​ ശ്രമിക്കുന്നതിനാല്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ്​ ലഭിക്കാനാണ്​ പരിശോധന നടത്തിയത്​. കോവിഡ്​ സ്​ഥിരീകരിച്ചതോടെ പാല്‍ വാങ്ങാന്‍ ആവശ്യക്കാരില്ലാതായി. കറവ നടക്കാത്തതിനാല്‍ പശുവിന്​ പല അസ്വസ്​ഥതകളും അനുഭവപ്പെട്ടു.

Reciept

25 സെന്‍റ്​ പുരയിടത്തില്‍ പുല്ലൊന്നുമില്ല. അതിനാല്‍ തൊട്ടടുത്തെ പറമ്ബില്‍ മാസ്​കിട്ടശേഷം 46കാരനായ നാരായണന്‍ പു​ല്ലരിയാന്‍ പോകുകയായിരുന്നു​. പൂര്‍ണമായും വിജനമായ സ്​ഥലം. കന്നുകാലികളെ നിങ്ങള്‍ ശ്രദ്ധിക്കണമെന്ന മുഖ്യമന്ത്രിയുടെ ഓര്‍മപ്പെടുത്തലായിരുന്നു​ ഇദ്ദേഹത്തി​ന്‍റ മനസ്സില്‍.

”പശുവിന്​ പുല്ലരിഞ്ഞാല്‍ കോവിഡ്​ പരക്കുന്നത്​ എങ്ങനെയാണ്​. ക്വാറന്‍റീനില്‍ കഴിയേണ്ട നിങ്ങള്‍ വേറെ ആരെ കൊണ്ടെങ്കിലും പുല്ല്​ അരിയാന്‍ പറയണം എന്നാണ്​ പൊലീസുകാര്‍ നിര്‍ദേശിച്ചത്​. ആരാണ്​ എ​െന്‍റ പശുവിന്​ പുല്ലെരിയാന്‍ വരിക. എന്ത്​ മണ്ടത്തരമാണ്​ പൊലീസ്​ പറയുന്നത്​”- നാരായണന്‍ മാധ്യമത്തോട്​ പറഞ്ഞു.

മക്കള്‍ക്ക്​ സ്​മാര്‍ട്ട്​ ഫോണ്‍ വാങ്ങാന്‍ കടമെടുത്ത ഇയാള്‍ എങ്ങനെ രണ്ടായിരം രൂപ ഫൈന്‍ അടക്കുമെന്ന ചിന്തയിലാണ്​. ഉപജീവന മാര്‍ഗവും വഴിമുട്ടിയിരിക്കയാണ് ഇപ്പോള്‍​. ഒടുവില്‍ അടുത്ത ബന്ധു​ പിഴ അടക്കുകയായിരുന്നു​. ഭാര്യക്ക്​ കോവിഡ്​ വന്നിട്ട്​ 10ദിവസമായെങ്കിലും പശുവിനെ ആര്​ പരിപാലിക്കുമെന്നാണ്​ ഇയാളുടെ ചോദ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക