കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടത്തില്‍ കണ്ടാല്‍ അറിയാവുന്ന നൂറോളം പേര്‍ക്ക് എതിരെ കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് എടുത്തത്. കെപിസിസി അധ്യക്ഷന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങിലായിരുന്നു തിരക്ക്.

നിലവില്‍ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവാദമില്ല. എന്നാല്‍ ചടങ്ങില്‍ 150ഓളം ആളുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പിഴ അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പക്ഷേ കേസെടുത്തതില്‍ നേതാക്കള്‍ ആരും പ്രതികരിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക