അഹമ്മദാബാദ്: ഗുജറാത്തില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പൊലീസുകാരന്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി നിരവധി തവണ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചതെന്ന് 33കാരിയുടെ പരാതിയില്‍ പറയുന്നു.

ഉമര്‍പദ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നരേഷ് കപാഡിയയ്‌ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ചതായി യുവതി ആരോപിക്കുന്നു. പല്‍സാന എന്ന സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ സമയത്താണ് സംഭവം നടന്നത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നതിന് പകരം നവസാരി റോഡില്‍ കൊണ്ടുപോയി വിവസ്ത്രയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക് മെയില്‍ ചെയ്താണ് തുടര്‍ച്ചയായി പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

അതേസമയം യുവതിയും ഭര്‍ത്താവും വീട്ടിലെത്തി ജാതീയ പരാമര്‍ശങ്ങള്‍ നടത്തിയതായി കാണിച്ച്‌ കോണ്‍സ്റ്റബിളിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമമനുസരിച്ചാണ് യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.