പാലാ: എസ്.ഐയുടെ തലയ്ക്കടിച്ച കേസില്‍ പൊലീസുകാരന്‍ റിമാന്‍ഡില്‍. പാലാ ഹൈവേ പടട്രോളിംഗ് യൂണിറ്റിലെ എസ്.ഐ ടി.എം. ബേബിയെ മര്‍ദ്ദിച്ച കേസില്‍ കളമശേരി എ.ആര്‍ ക്യാമ്ബിലെ സിവില്‍ പൊലീസ് ഓഫീസര്‍ തൊടുപുഴ മൂലക്കാട്ട് കുന്നത്താനിക്കല്‍ രാജേഷ്(37) ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പാലാ മുരിക്കുംപുഴ കരിമ്ബത്തിക്കണ്ടം
ഭാഗത്ത് റോഡില്‍ ചിലര്‍ മദ്യപിച്ച്‌ ബഹളം വയ്ക്കുന്നതായി പരിസരവാസികള്‍ പാലാ പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എസ്.ഐ ബേബിയും സംഘവും സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടപാടെ മറ്റുള്ളവര്‍ ഓടിമറഞ്ഞെങ്കിലും മദ്യപസംഘത്തിലുണ്ടായിരുന്ന
രാജേഷ് അസഭ്യം പറഞ്ഞുകൊണ്ട് എസ്.ഐയ്ക്ക് നേരെ പാഞ്ഞടുക്കുകയും തലയിലും കൈയിലും ആഞ്ഞടിക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അടിയേറ്റ് എസ്.ഐ ബേബി തെറിച്ചുവീണു. ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ പാലാ സ്റ്റേഷനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി മല്‍പ്പിടുത്തത്തിലൂടെയാണ് രാജേഷിനെ കീഴടക്കിയത്. പരിക്കേറ്റ എസ്.ഐ പാലാ ജനറല്‍ ആശുപത്രിയില്‍ ചികത്സ തേടി. രാജേഷിനെ പാലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.