ബെംഗളുരു: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത യുവതിക്കെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം ചെയ്ത ഇരുപതുകാരിക്കെതിരെയാണ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തത്. ബെംഗളുരുവിലാണ് സംഭവം.

ബി.എസ്.സി നഴ്സിങ് വിദ്യാര്‍ത്ഥിനിയാണ് യുവതി. ചിക്കമംഗലുരു സ്വദേശിയായ 17 കാരനെയാണ് യുവതി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇരുവരും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും യുവതി ആണ്‍കുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു. അതേസമയം, തനിക്ക് 21 വയസ്സ് പ്രായമുണ്ടെന്നായിരുന്നു ആണ്‍കുട്ടി യുവതിയെ അറിയിച്ചിരുന്നത്. ജൂണ്‍ പതിനാറിന് ബെംഗളുരുവിലെ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ആണ്‍കുട്ടിയുടെ വീട്ടുകാരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിവാഹത്തെ കുറിച്ച്‌ നാട്ടുകാര്‍ അറിഞ്ഞതോടെ ചൈല്‍ഡ് ഹെല്‍പ്പ്ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് പൊലീസ് യുവതിക്കെതിരേയും ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെയും കേസെടുത്തത്.