മുംബൈ:ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നടി ഉള്‍പ്പെടെ 22 പേര്‍ പിടിയില്‍. ഇന്ന് രാവിലെ നാസിക്കിലെ ഇഗത്പുരിയിലാണ് റെയ്ഡ് നടന്നത്. ഒരു സ്വകാര്യ ബംഗ്ലാവില്‍ വച്ചായിരുന്നു ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ഇവരില്‍ നിന്ന് കൊക്കെയ്‌നും മറ്റ് മയക്കുമരുന്നുകളും കണ്ടെടുത്തു. പിടിയിലായവരില്‍ 12 പേര്‍ സ്ത്രീകളും പത്ത് പേര്‍ പുരുഷന്‍മാരുമാണെന്ന് നാസിക് പൊലീസ് പറഞ്ഞു. പിടിയിലായ ഒരാള്‍ മുംബൈയിലെ ബിസിനസുകാരനാണ്.

12 പേരില്‍ ആറ് പേര്‍ മോഡലുകളും നടികളുമാണ്. ഇവര്‍ നിരവധി വെബ് സീരിസുകളില്‍ അഭിനയിച്ചവരാണെന്നും പൊലീസ് പറഞ്ഞു. രണ്ടുപേര്‍ നൃത്തസംവിധായകരും ഒരാള്‍ ഇറാനിയന്‍ സ്വദേശിയായ മോഡലും മറ്റൊരാള്‍ ബിഗ് ബോസ് മത്സാരാര്‍ഥിയുമാണ്. 22 പേരെയും മെഡിക്കല്‍ പരിശോധന നടത്തിയതായും ഇതിന്റെ മറവില്‍ വേശ്യാവൃത്തി നടന്നതായും പൊലീസ് സംശയിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.22 പേരെയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും പാര്‍ട്ടിയില്‍ നിന്ന് കൊക്കെയ്‌നും മറ്റ് ചില മയക്ക് മരുന്നുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പാര്‍ട്ടിയില്‍ വേശ്യാവൃത്തി നടന്നതായും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു