തിരുവനന്തപുരം : നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സാമൂഹ്യവിരുദ്ധനെ പിടിക്കാനെത്തിയ പൊലീസിന് നേരെ പ്രതി പടക്കമെറിഞ്ഞ ശേഷം രക്ഷപ്പെട്ടു. കൊച്ചുവേളി വിനായക നഗറിലായിരുന്നു സംഭവം. പേട്ട സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ മൂന്നുപേര്‍ എത്തിയ വാഹനത്തിന് നേരെയായിരുന്നു അക്രമം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
കേസില്‍ കൊച്ചുവേളി വിനായക നഗര്‍ ആയിരംതോപ്പ് പുതുവല്‍പുത്തന്‍വീട്ടില്‍ ജാങ്കോ കുമാറെന്ന അനില്‍കുമാറിനായി (37) പൊലീസ് തിരച്ചില്‍ തുടങ്ങി. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.
നിരവധി കേസുകളില്‍ പ്രതിയായ ജാങ്കോ കുമാറിന്റെ സഹോദരനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതോടെ കുമാറും സംഘവും ചേര്‍ന്ന് പൊലീസ് ജീപ്പിന് നേരെ പടക്കമെറിയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2