കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ അകാരണമായി പൊലീസ് മര്‍ദിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശി ഷിബുകുമാറിനെയാണ് പൊലീസ് മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് ഷിബുകുമാര്‍ ഡി.ജി.പി.ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.

ഞായറാഴ്ച രാത്രിയാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന പുതിയ വീട്ടില്‍ പോയി മടങ്ങവേ കാറിലെത്തിയ പൊലീസ് സംഘം മര്‍ദിച്ചുവെന്നാണ് പരാതി. ലാത്തി കൊണ്ട് പല തവണ തന്നെ അടിച്ചുവെന്ന് ഷിബുകുമാര്‍ പറഞ്ഞു. ഷിബുവിന്റെ മുതുകിലും തോളിലും ഇടുപ്പിലും അടികൊണ്ട പാടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കഴക്കൂട്ടം എസ്.ഐ. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോളിസി സംഘമാണ് മര്‍ദിച്ചതെന്നാണ് ആരോപണം. കഴക്കൂട്ടം മേല്‍പാലത്തിനു താഴെ സ്ഥിരമായി സാമൂഹ്യ വിരുദ്ധ സംഘം തമ്ബടിക്കുന്നതായി പരാതി ലഭിച്ചുവെന്നും അതിന്റെ ഭാഗമായി സ്ഥലത്ത് പട്രോളിംഗിനെത്തിയാതാണെന്നും പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക