കോട്ടയം: ഗുണ്ടാത്തലവന്‍ ആര്‍പ്പൂക്കര കോലേട്ടമ്ബലം കൊപ്രായില്‍ ജെയ്‌സ് മോന്‍ ജേക്കബ്ബ് എന്ന അലോട്ടി (27) യുടെ സംഘം പട്ടാപ്പകല്‍ നഗരമദ്ധ്യത്തില്‍ പോലീസിനെ ആക്രമിച്ചു. കോട്ടയം കെഎസ് ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡിനു സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കൊലപാതകശ്രമം, കഞ്ചാവ്കടത്ത്, പിടിച്ചുപറി, അടിപിടി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായ അലോട്ടിയെ കാപ്പ ചുമത്തി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. അവിടെ നിന്ന് ചില കേസുകളുടെ വിചാരണയ്കായി കോട്ടയത്തെ കോടതിയില്‍ ഇന്നലെ ഇയാളെ എത്തിച്ചിരുന്നു.

കോടതി നടപടികള്‍ക്കു ശേഷം തിരികെ തിരുവനന്തപുരത്തേയ്ക്ക് ബസ്സില്‍ കൊണ്ടു പോകുവാന്‍ ഇവിടെ എത്തിച്ചപ്പോഴാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടായത്. അലോട്ടിയുമായി പോലീസ് സംഘം എത്തുമ്ബോള്‍ പിന്നിലായി അലോട്ടിയുടെ സംഘത്തില്‍ പെട്ട പത്തോളം പേര്‍ ഇവര്‍ക്കു പിന്നാലെ കൂടിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത പോലീസുകാരെയാണ് അലോട്ടിയുടെ സംഘം പട്ടാപ്പകല്‍ നടുറോഡില്‍ വച്ച്‌ ആക്രമിച്ചത്. വിവരമറിഞ്ഞ് കൂടുതല്‍ പോലീസുകാര്‍ എത്തുന്നതറിഞ്ഞ് ഗുണ്ടാസംഘം സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പോലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക