കാ​ട്ടാ​ക്ക​ട: കോ​ട്ടൂ​രി​ല്‍ പോ​ലീ​സി​നു​നേ​രെ ക​ഞ്ചാ​വ് ലോ​ബി​യു​ടെ ആ​ക്ര​മ​ണം. സം​ഘ​ടി​ച്ചെ​ത്തി​യ അ​ക്ര​മി​ക​ള്‍ പോ​ലീ​സ് ജീ​പ്പി​നു​നേ​രെ പെ​ട്രോ​ള്‍ ബോം​ബെ​റി​യു​ക​യും ക​ല്ലേ​റ് ന​ട​ത്തു​ക​യും ചെ​യ്തു. ഒ​രു പോ​ലീ​സു​കാ​ര​ന് ക​ല്ലേ​റി​ല്‍ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു ത​ക​ര്‍​ത്ത ശേ​ഷം പ്ര​തി​ക​ള്‍ കാ​ട്ടി​നു​ള്ളി​ല്‍ ഒ​ളി​ച്ചു. ഇ​വ​ര്‍​ക്കാ​യി പോ​ലീ​സ് വ​ന്‍​തോ​തി​ല്‍ കാ​ട്ടി​ല്‍ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് അ​ക്ര​മ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. ഒ​രു എ​എ​സ്‌ഐ​യും ര​ണ്ട് പോ​ലീ​സു​കാ​രും അ​ട​ങ്ങു​ന്ന സം​ഘം കോ​ട്ടൂ​രി​ന് സ​മീ​പം വ്‌​ളാ​വെ​ട്ടി നെ​ല്ലി​ക്കു​ന്നി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി 10 പേ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം പോ​ലീ​സ് ജീ​പ്പി​നെ പി​ന്തു​ട​ര്‍​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇ​വ​രു​ടെ ക​യ്യി​ല്‍ വ​ടി​വാ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളും പെ​ട്രോ​ള്‍ ബോം​ബും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സം​ഘ​ത്തി​ന്‍റെ സം​ഖ്യ കൂ​ടു​ക​യും അ​ഞ്ച് ബൈ​ക്കു​ക​ളി​ലാ​യി 20 പേ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം എ​ത്തി. കോ​ട്ടൂ​രി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഈ ​ലോ​ബി​ക​ള്‍ ഒ​രു വീ​ടാ​ക്ര​മി​ച്ചി​രു​ന്നു. ഇ​തി​ലെ പ്ര​തി​ക​ളെ പി​ടി​ക്കാ​നാ​യി പോ​ലീ​സ് വ​ല​വി​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

കാ​ട്ടാ​ക്ക​ട സ​ബ്ഡി​വി​ഷ​നി​ലെ മു​ഴു​വ​ന്‍ സ്‌​റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രും ഈ ​സം​ഘ​ത്തെ പി​ടി​ക്കാ​ന്‍ എ​ത്തു​ക​യും ചെ​യ്ത വി​വ​ര​മ​റി​ഞ്ഞാ​ണ് ക​ഞ്ചാ​വ് സം​ഘം ബൈ​ക്കു​ക​ളി​ല്‍ എ​ത്തി​യ​ത്. ഇ​വ​ര്‍ ആ​ദ്യം ക​ല്ലേ​റ് ന​ട​ത്തി. തു​ട​ര്‍​ന്ന് പെ​ട്രോ​ള്‍ ബോം​ബെ​റി​ഞ്ഞു. ക​ല്ലേ​റി​ല്‍ നെ​യ്യാ​ര്‍​ഡാം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​യ ജി​നോ ജോ​സ​ഫ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു​വീ​ണു. ഇ​തി​നി​ടെ അ​ക്ര​മി​ക​ള്‍ പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ വ​ടി​വാ​ള്‍ വീ​ശു​ക​യും ചെ​യ്തു. മ​ല​യി​ന്‍​കീ​ഴ് സ്‌​റ്റേ​ഷ​നി​ലെ ജീ​പ്പ് ക​ല്ലേ​റി​ല്‍ ത​ക​ര്‍​ന്നു. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ന്‍ ചി​കി​ല്‍​സ​യി​ലാ​ണ്.

വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​ര്‍ ഈ ​സം​ഘ​ത്തെ വ​ള​ഞ്ഞ​തോ​ടെ വീ​ണ്ടും പെ​ട്രോ​ള്‍ ബോം​ബെ​റി​ഞ്ഞ് സം​ഘം കാ​ട്ടി​ല്‍ ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ട്ടു. 5 ബൈ​ക്കു​ക​ള്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ള്‍ കോ​ട്ടൂ​ര്‍ കാ​ട്ടി​ല്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി നെ​യ്യാ​ര്‍​ഡാം സി​ഐ ബി​ജോ​യി പ​റ​ഞ്ഞു. ഇ​വ​രെ പി​ടി​ക്കു​ന്ന​തി​നാ​യി കാ​ട്ടാ​ക്ക​ട, നെ​യ്യാ​റ്റി​ന്‍​ക​ര സ​ബ്ഡി​വി​ഷ​നി​ലെ പോ​ലീ​സ് സം​ഘം വ​ന​ത്തി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ഇ​വ​രെ സ​ഹാ​യി​ക്കാ​ന്‍ വ​നം വ​കു​പ്പും എ​ത്തി​യി​ട്ടു​ണ്ട്.

കോ​ട്ടൂ​രി​ല്‍ ക​ഞ്ചാ​വ് ക​ച്ച​വ​ടം വ​ന്‍ തോ​തി​ല്‍ ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് നെ​ല്ലി​ക്കു​ന്ന് കോ​ള​നി​യി​ലെ അ​ഖി​ല്‍ എ​ന്ന​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി ജ​യി​ലാ​ക്കി​യി​രു​ന്നു. ഇ​തി​ല്‍ വൈ​രാ​ഗ്യം പൂ​ണ്ടാ​കാം പോ​ലീ​സ് സം​ഘ​ത്തി​നു​നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത് എ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു.

കോ​ട്ടൂ​ര്‍, കാ​പ്പു​കാ​ട്, വ്‌​ളാ​വെ​ട്ടി, നെ​ല്ലി​ക്കു​ന്ന്, ക​ള്ളി​യ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സ് സം​ഘം പ്ര​തി​ക​ളെ അ​രി​ച്ചു​പെ​റു​ക്കു​ക​യാ​ണ്. ഇ​വ​രെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ത​ങ്ങ​ളെ ഒ​റ്റി​കൊ​ടു​ത്തു എ​ന്നാ​രോ​പി​ച്ച്‌ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ട്ടൂ​രി​ല്‍ ബ​ദ​റൂ​ദ്ദീ​ന്‍റെ വീ​ടാ​ക്ര​മി​ച്ച​ത്. ബൈ​ക്കു​ക​ളി​ല്‍ എ​ത്തി​യ സം​ഘം പെ​ട്രോ​ള്‍ ബോം​ബ് എ​റി​യു​ക​യും വീ​ട്ടി​ന​ക​ത്ത് ക​യ​റി നാ​ശ​ശ​ഷ്ടം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഭാ​ഗ്യം കൊ​ണ്ടാ​ണ് വീ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക