കോട്ടയം: വീടു നിർമിക്കുന്നതിന് അനുമതികളോടെ പൊട്ടിച്ച പാറ നീക്കുന്നതിന് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ എഎസ്ഐ അറസ്റ്റിൽ. രാമപുരം സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പെരുവ സ്വദേശി കെ.ജെ.ബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.

രാമപുരം സ്വദേശിയിൽനിന്നാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസിന്‍റെ കിഴക്കൻ മേഖല എസ്പി വി.ജി.വിനോദ്കുമാറിന്‍റെ നിർദേശാനുസരണം കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വി.ജി.രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിലാണു ബിജുവിനെ പിടികൂടിയത്. പ്രതിയെ ബുധനാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക