കാട്ടാക്കട: കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ ഷാഡോ പൊലീസ് ഒളിത്താവളത്തില്‍ നിന്ന് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസമായി റൂറല്‍ ഷാഡോ പൊലീസ് നിരീക്ഷണം നടത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ഉണ്ണിയെ ഓടിച്ച്‌ പിടികൂടിയത്. ലക്ഷക്കണക്കിന് രൂപയുടെ മോഷണ വസ്തുക്കളും ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സാധനങ്ങള്‍ ഒളിപ്പിച്ചിരുന്നത്.

വീട്ടില്‍ നിന്നും ടാബ്, നാണയത്തുട്ടുകള്‍, മൊബൈല്‍, 2000 റബര്‍ ഷീറ്റുകള്‍, കാര്‍ സ്റ്റീരിയോ, ടയറുകള്‍, ബാറ്ററി ഇന്‍വേര്‍ട്ടര്‍, സ്റ്റേഷനറി ഫാന്‍സി ഉത്പന്നങ്ങള്‍, എയര്‍ ഹോണ്‍, കല്ല്യാണ സാരികള്‍, ഷര്‍ട്ടുകള്‍, ഉരുളി, മാസ്‌ക്, പാചകവാതക സിലിണ്ടറുകള്‍, ചെരുപ്പുകള്‍, മോഷണത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍, ടേപ് റെക്കാഡര്‍, മൂന്ന് കന്നാസുകളില്‍ 100 ലിറ്റര്‍ ഡീസല്‍ എന്നിവ കണ്ടെത്തി.കൂടാതെ ഇന്‍ഡിക്ക,​ സുമോ,​ ആട്ടോ റിക്ഷ എന്നീ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനങ്ങള്‍ ഇയാളുടെ ഭാര്യയുടെ പേരിലാണുള്ളത്. കൂടുതല്‍ അന്വേഷണത്തിന് പ്രതിയെ പാറശ്ശാല പൊലീസിന് കൈമാറി.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2