തിരുവനന്തപുരം: വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈനെ വഴിയില്‍ തടയാന്‍ എത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. എകെജി സെന്ററിന് മുന്‍പില്‍ വച്ചാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്.

എകെജി സെന്ററില്‍ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എംസി ജോസഫൈന്‍ എത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിന് മുന്‍പിലെ ഇടവഴിയില്‍ കാത്തു നിന്നത്. ഇത് അറിഞ്ഞ് പോലിസ് എത്തി ഇവരെ അറസ്റ്റ് ചെയത് മാറ്റുകയായിരുന്നു. വനിതാ കമ്മിഷന്‍ അധ്യക്ഷയെ വഴിതടയുമെന്ന് ഇന്നലെ കെപിസിസി അധ്യക്ഷന്‍ അറിയിച്ചിരുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക