മലപ്പുറം: മർദ്ദിച്ചുവെന്ന് പരാതി നൽകി പൊലീസിനെ വിളിച്ചതിന്റെ പേരിലാണ് ഭാര്യയെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചത്.

വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ മഴു ഉപയോഗിച്ചാണ് വെട്ടിയത്. ഭാര്യ സീനത്ത് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മദ്യലഹരിയിൽ സലീം മർദ്ദിക്കുന്നതായി സീനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസെത്തിയപ്പോൾ മറഞ്ഞിരുന്ന പ്രത, അവർ പോയതിന് ശേഷം ആക്രമിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രതിക്കെതിരെ വധശ്രമത്തിന് വഴിക്കടവ് പൊലീസ് കേസെടുത്തു. മകളെ ഉപദ്രവിച്ചതിന് ബാലനീതിവകുപ്പ് പ്രകാരവും കേസെടുക്കും.