കണ്ണൂര്‍: താളിക്കാവിനടുത്ത് കുഴിക്കുന്നില്‍ ഒമ്പതു വയസ്സുകാരി അവന്തികയുടെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മ വാഹിദ (40) യെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. അവന്തികയുടെ അച്ഛന്‍ രാജേഷിന്റെ പരാതിയിലാണ് നടപടി. ഇന്നലെ രാവിലെയാണ് അവന്തികയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെണ്ടത്തിയത്. ഉടന്‍ തന്നെ രാജേഷ് ആശുപത്രിയിലേക്ക് കൊണ്ടണ്ടു പോയെങ്കിലും യാത്രയ്ക്കിടെ കുട്ടി മരിച്ചു.

മരണത്തില്‍ ദുരൂഹതയുണ്ടെണ്ടന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതിനെ തുടര്‍ന്ന് രാജേഷ് പോലീസിന് പരാതി നല്‍കി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് വാഹിദ അറസ്റ്റിലായത്. ഇന്നലെ രാവിലെ രാജേഷും വാഹിദയുമായി വീട്ടില്‍ കലഹമുണ്ടായി. തുടര്‍ന്ന് രാജേഷ് പുറത്തുപോയി. തിരിച്ചെത്തിയപ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍പൊളിച്ച്‌ അകത്തു കടന്ന രാജേഷ് മകളെ മരിച്ചനിലയില്‍ കണ്ടെണ്ടത്തുകയും പ്രദേശവാസികളെ വിവരമറിയിക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പോലീസ് സ്ഥലത്തെത്തി രാജേഷിനേയും വാഹിദയേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന് പിന്നില്‍ വാഹിദയാണെന്ന് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജേഷ് വര്‍ഷങ്ങളായി വിദേശത്തായിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലെത്തിയ ഇവര്‍ ചാലാട് താമസമാക്കിയിട്ട് ഏതാനും നാളുകള്‍ മാത്രമേ ആയിട്ടുളളൂ. കുടകില്‍ തറവാട്ട് വീട്ടിലായിരുന്നു വാഹിദയും മകളും താമസിച്ചിരുന്നത്. രാജേഷ് നാട്ടിലെത്തിയ ശേഷം കണ്ണൂരിലേക്ക് താമസം മാറുകയായിരുന്നു.

വാഹിദ കടുത്ത പ്രമേഹ രോഗിയാണ്. ഏതാനും നാളുകളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പറയപ്പെടുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, അസി. കമ്മീഷണര്‍ പി.പി. സദാനന്ദന്‍, സിഐ ശ്രീജിത്ത് കോടേരി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.