സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നൈ: നടുറോഡിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് യുവാക്കളുടെ ജന്മദിനാഘോഷം.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്‌കിടാതെ, സാമൂഹിക അകലം പാലിക്കാതെ, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പച്ചയ്ക്കു ലംഘിച്ചു നടുറോഡിൽ നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ കണ്ണകി നഗറിലാണ് സംഭവം നടന്നത്. സുനിൽ എന്ന യുവാവിന്റെ ജന്മദിനാഘോഷമാണ് സുഹൃത്തുക്കൾ വീടിനു സമീപത്തെ റോഡിൽ വച്ച് വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചത്.

മൂന്നടി നീളമുള്ള വടിവാളുപയോഗിച്ചാണ് കേക്ക് മുറിച്ചത്. വീഡിയോ ദൃശ്യങ്ങളിൽ നിന്നു തിരിച്ചറിഞ്ഞ സുനിൽ, നവീൻ കുമാർ, അപ്പു, ധനേഷ്, രാജേഷ് , കാർത്തിക് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഇതോടൊപ്പം ആഘോഷത്തിൽ പങ്കെടുത്ത 9 പേർക്കായി തിരച്ചിലും തുടങ്ങി. മാരാകായുധം കൈവശംവെയ്ക്കൽ സമുഹത്തിൽ ഭീതി പടർത്തൽ,പകർച്ചവ്യാധി പടർത്താൻ ശ്രമിക്കുക,ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സകൂട്ടറിനു മുകളിൽ വച്ച കേക്ക് മുറിയ്ക്കുകയായിരുന്നു. സുഹൃത്തുക്കളിലൊരാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ സ്റ്റാറ്റസായി പോസ്റ്റ് ചെയ്തതോടെ പണി പാളുകയായിരുന്നു.