തിരുവനന്തപുരം : കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കു നേരെ വധ ഭീഷണി. കഴിഞ്ഞ ദിവസം രാത്രി ഫോണിലൂടെ വിളിച്ചാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും മുരുകൻ കാട്ടാക്കട പറയുന്നു. സംഭവത്തിൽ തിരുവനന്തപുരം ജില്ലാ റൂറൽ എസ് പി ക്കും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.
ഇന്നലെ മുതൽ ഒരാള്‍ തുടര്‍ച്ചയായി ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. മലദ്വാരത്തിലൂടെ കമ്പി കയറ്റുമെന്നും എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കവിതകളൊക്കെ നല്ലതാണെങ്കിലും കമ്യൂണിസത്തെ പുകഴ്ത്തി എഴുതിയ കവതികളെ അംഗീകരിക്കാനാകില്ലെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തി പറഞ്ഞതെന്നും മുരുകൻ കാട്ടാക്കട പരാതിയിൽ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2