കൊച്ചി: നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികനെതിരെ കേസെടുത്ത് പോലീസ്. ആലുവയിലാണ് സംഭവം. വരാപ്പുഴ സ്വദേശിയായ ഫാ. സിബിയ്ക്ക് എതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോക്‌സോ നിയമ പ്രകാരമാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്.

നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയുമായി വൈദികന്‍ അടുപ്പം കാണിച്ചിരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. വൈദികന്റെ പ്രവൃത്തി അറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ ബിഷപ്പ് ഹൗസിനെ മുന്നിലെത്തി പ്രതിഷേധം നടത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ വൈദികനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക