ഡല്‍ഹി: പോകോയുടെ പോകോ എക്സ്3 പ്രോ സ്മാര്‍ട്ട് പൊട്ടി തെറിച്ചതായി പരാതി. ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജറില്‍ നിന്ന് വേര്‍പെടുത്തിയപ്പോള്‍ പൊട്ടി തെറിച്ചതായാണ് ഫോണിന്റെ ഉടമയായ അമന്‍ ഭരദ്വാജ് എന്ന യുവാവിന്റെ ആരോപണം. ട്വിറ്ററിലൂടെയാണ് യുവാവ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച പോക്കോ എക്സ്3 പ്രോ സ്മാര്‍ട്ട്ഫോണിന്റെ ചിത്രങ്ങളും രണ്ട് മാസം മുമ്ബ് ഫോണ്‍ വാങ്ങിയതിന്റെ ബില്ലും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഫോണിന്റെ ബാറ്ററിയുടെ ഭാഗം പൂര്‍ണമായും കത്തി നശിച്ച അവസ്ഥയിലാണ്. ഫോണ്‍ വെച്ചിരുന്ന കട്ടിലിലെ പുതപ്പിന്റെ ചെറിയ ഭാഗവും പൊട്ടിത്തെറിയെ തുടര്‍ന്ന് കത്തിയിട്ടുണ്ട്. അതേസമയം, അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഒരു തേര്‍ഡ് പാര്‍ട്ടി റീട്ടെയില്‍ സ്റ്റോറില്‍ നിന്നാണ് യുവാവ് ഫോണ്‍ വാങ്ങിയിരിക്കുന്നതെന്ന് ബില്ലില്‍ നിന്നും വ്യക്തമാണ്. അത് അംഗീകൃത ഡീലര്‍ ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, ചിത്രമടക്കം ട്വിറ്ററില്‍ പങ്കുവെയ്ക്കപ്പെട്ടതോടെ പോകോ ക്ഷമാപണവുമായി രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അമന്‍ ഭരദ്വാജിന്റെ ട്വീറ്റിന് പോകോ ഇന്ത്യ സപ്പോര്‍ട്ട് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രതികരണം വൈകിയതില്‍ ക്ഷമാപണം ചോദിച്ച കമ്ബനി ഉടന്‍തന്നെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും ട്വീറ്റിലൂടെ അറിയിച്ചു. അതേസമയം, ഇതിനകം ധാരാളം യൂണിറ്റുകള്‍ വിറ്റഴിഞ്ഞ മോഡല്‍ പൊട്ടി തെറിച്ചതായുള്ള വാര്‍ത്ത ആശങ്കയോടെയാണ് ടെക് ലോകം നോക്കി കാണുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക