തിരുവനന്തപുരം: സംസ്​ഥാന​ത്തെ പ്ലസ്​ടു, വി.എച്ച്‌​.എസ്​.ഇ പരീക്ഷകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ​ശിവന്‍കുട്ടിയാണ്​ ബുധനാഴ്ച മൂന്നുമണിക്ക്​ ഫലം പ്രഖ്യാപിക്കുക. കോവിഡിന്‍റെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ വൈകിയാണ്​ പരീക്ഷ ആരംഭിച്ചത്​. ഇതിന്‍റെ മൂല്യ നിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി പരീക്ഷ​ ബോര്‍ഡ്​ യോഗം ചേര്‍ന്നു.

ജൂലൈ 15നാണ്​ പ്രാക്​ടിക്കല്‍ പരീക്ഷകള്‍ തീര്‍ന്നത്​. തുടര്‍ന്ന്​ 15 ദിവസത്തിനകമാണ്​ ഫലപ്രഖ്യാപനം. തിയറി പരീക്ഷയും പ്രാക്​ടിക്കലും വൈകിയെങ്കിലും ഉത്തരകടലാസ്​ മൂല്യനിര്‍ണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത്​ സ്​കൂളുകളില്‍നിന്ന്​ തന്നെ ചെയ്​തത്​ ഫലം പ്രഖ്യാപന നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജൂണ്‍ ആദ്യം എഴുത്ത്​ പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിച്ചപ്പോഴും പ്ലസ്​ടു പ്രാക്​ടിക്കല്‍ പരീക്ഷകള്‍ അവസാനിച്ചിരുന്നില്ല. പരീക്ഷ പേപ്പര്‍ മൂല്യനിര്‍ണയും ജൗണ്‍ 19ഓടെ അവസാനിച്ചു. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കേയാണ്​ ഹയര്‍സെക്കന്‍ഡറി കോഴ്​സുകളുടെ ഫലപ്രഖ്യാപനം.