കൊല്ലം പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ മറ നീങ്ങുന്നത് പ്രായപൂർത്തിയായ പെൺകുട്ടിയെ പരമ്പര പീഡനത്തിനിരയാക്കിയ ഞെട്ടിക്കുന്ന സംഭവം. ജനുവരി 29 രാത്രി മുതൽ കാണാതായ വെളിയം സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്.  കേസിൽ പ്രതിയായ ഹൃദയിൻറെ വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.  രണ്ടുമാസം മുമ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാക്കളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് 29 ആം തീയതി പെൺകുട്ടി വീടു വിട്ടു പോയി. തിരികെയെത്തിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നത്.

നല്ലില സ്വദേശി ഹൃദയ്, പള്ളിമൺ സ്വദേശി ജയകൃഷ്ണൻ, പഴങ്ങാലം സ്വദേശി റഫീഖ്, നെടുമ്പന സ്വദേശി അഭിജിത്ത് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വർക്കല വെട്ടൂർ സ്വദേശികളായ മുഹമ്മദ് നൗഫൽ, മുഹമ്മദ് സജാദ്, അഹമ്മദ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ നിലവിൽ ഏഴ് പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. പ്രതികൾ എല്ലാവരും 19നും 22 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2