ഓയൂർ ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. നല്ലില പഴങ്ങാലം അംബി പൊയ്ക കോഴിക്കൽ പുത്തൻവീട്ടിൽ റഫീഖ് (22), പള്ളിമൺ ജനനിയിൽ ജയകൃഷ്ണൻ (21), നെടുമ്പന മുട്ടക്കാവ് ദേവീകൃപയിൽ അഭിജിത് (21),പഴങ്ങാലം ഇടനാട് റീന ഭവനിൽ ഹൃദയ് (19) എന്നിവരാണ് പിടിയിലായിരിക്കുന്നത്.
പൊലീസ് പറഞ്ഞത് ഇങ്ങനെ: രണ്ടു മാസം മുമ്പ് സമൂഹമാധ്യമം മുഖേന യുവാക്കൾ പ്ലസ് വൺ വിദ്യാർത്ഥിനിയെ പരിചയപ്പെടുകയായിരുന്നു ഉണ്ടായത്. ഹൃദയിന്റെ വീട്ടിൽ വച്ച് 4 പേരും ചേർന്ന് പീഡിപ്പിച്ചു. കഴിഞ്ഞ 29ന് പെൺകുട്ടി വീട് വിട്ടുപോയി. തുടർന്നു വീട്ടുകാർ പരാതി നൽകി. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2