തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ല​​സ്​ വ​​ണ്‍ ഏ​​ക​​ജാ​​ല​​ക പ്ര​​വേ​​ശ​​ന​​ത്തി​​ല്‍ 58 ശ​​ത​​മാ​​നം സം​​വ​​ര​​ണം നി​​ല​​നി​​ര്‍​​ത്തി പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​ന്‍ സ​​ര്‍​​ക്കാ​​റി​​ന്​ അ​​ഡ്വ​​ക്ക​​റ്റ്​ ജ​​ന​​റ​​ലി​െ​ന്‍​റ​ നി​​യ​​മോ​​പ​​ദേ​​ശം.

മു​​ന്നാ​​ക്ക സം​​വ​​ര​​ണ​​ത്തി​​നാ​​യി ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം മു​​ത​​ല്‍ 10 ശ​​ത​​മാ​​നം സം​​വ​​ര​​ണം അ​​നു​​വ​​ദി​​ച്ച​​തോ​​ടെ​​യാ​​ണ്​ മൊ​​ത്തം സം​​വ​​ര​​ണം 58 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ര്‍​​ന്ന​​ത്. ഇ​​ത്​ തു​​ട​​രു​​ന്ന​​തി​​ല്‍ ത​​ട​​സ്സ​​മി​​ല്ലെ​​ന്നാ​​ണ്​ അ​​ഡ്വ​​ക്ക​​റ്റ്​ ജ​​ന​​റ​​ല്‍ ന​​ല്‍​​കി​​യ ഉ​​പ​​ദേ​​ശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മ​​റാ​​ത്ത സം​​വ​​ര​​ണം റ​​ദ്ദാ​​ക്കി​​യ വി​​ധി​​യി​​ല്‍ സം​​വ​​ര​​ണം 50 ശ​​ത​​മാ​​നം ക​​വി​​യ​​രു​​തെ​​ന്ന്​ സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു. ഇൗ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ സ​​ര്‍​​ക്കാ​​ര്‍ നി​​യ​​മോ​​പ​​ദേ​​ശം തേ​​ടി​​യ​​ത്.

സം​​വ​​ര​​ണ സീ​​റ്റു​​ക​​ള്‍ 58 ശ​​ത​​മാ​​ന​​മാ​​യി നി​​ല​​നി​​ര്‍​​ത്താ​​ന്‍ തീ​​രു​​മാ​​നി​​ക്കു​​ന്ന​​തോ​​ടെ മെ​​റി​​റ്റ്​ സീ​​റ്റു​​ക​​ള്‍ 42 ശ​​ത​​മാ​​ന​​മാ​​യി തു​​ട​​രും. നി​​യ​​മോ​​പ​​ദേ​​ശം ല​​ഭി​​ച്ച​​തോ​​ടെ പ്ര​​വേ​​ശ​​ന വി​​ജ്ഞാ​​പ​​നം ഉ​​ട​​ന്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

ഇൗ ​​മാ​​സം 13നോ 16​​നോ ​ ഒാ​​ണ്‍​​ലൈ​​ന്‍ അ​​പേ​​ക്ഷ സ​​മ​​ര്‍​​പ്പ​​ണം ആ​​രം​​ഭി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​യി​​രി​​ക്കും വി​​ജ്ഞാ​​പ​​നം. ഒാ​​ണാ​​വ​​ധി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ഇൗ ​​മാ​​സം അ​​വ​​സാ​​നം വ​​രെ അ​​പേ​​ക്ഷ സ​​മ​​ര്‍​​പ്പ​​ണ​​ത്തി​​ന് സ​​മ​​യം ന​​ല്‍​​കും. എ​​സ്.​​എ​​സ്.​​എ​​ല്‍.​​സി പ​​രീ​​ക്ഷ​​യി​​ല്‍ എ ​​പ്ല​​സ്​ നേ​​ടി​​യ​​വ​​രു​​ടെ എ​​ണ്ണം മൂ​​ന്നി​​ര​​ട്ടി​​യാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പ്ല​​സ്​ വ​​ണ്‍ പ്ര​​വേ​​ശ​​ന​​ത്തി​​ന്​ ന​​ല്‍​​കു​​ന്ന ബോ​​ണ​​സ്​ പോ​​യ​​ന്‍​​റ്​ ഇ​​ത്ത​​വ​​ണ നി​​യ​​ന്ത്രി​േ​​ച്ച​​ക്കും. ഒ​​രു വി​​ദ്യാ​​ര്‍​​ഥി​​ക്ക്​ നി​​ല​​വി​​ല്‍ 19 ബോ​​ണ​​സ്​​ പോ​​യ​​ന്‍​​റ്​ വ​​രെ ല​​ഭി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ട്. ഇ​​ത്​ പ​​ര​​മാ​​വ​​ധി പ​​ത്താ​​യി നി​​യ​​ന്ത്രി​​ച്ചേ​​ക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക