ദുബായിൽ നിന്നും എത്തിയ എയർഇന്ത്യ വിമാനം മഴ കാരണം റൺവേയിൽ നിന്ന് തെന്നി നീങ്ങി അപകടം. രാത്രി എട്ടുമണിയോടെ കൂടിയാണ് അപകടമുണ്ടായത്. യാത്രക്കാരുള്ള  വിമാനം ആണ്ലാൻഡിങ്ങിന് ഇടയിൽ അപകടത്തിൽപ്പെട്ടത്. യാത്രക്കാർ സുരക്ഷിതർ ആണെന്ന് അറിയുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. 191 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

അപ്ഡേറ്റ്:

 • പൈലറ്റും രണ്ട് യാത്രക്കാരും മരിച്ചു
 • 20 യാത്രക്കാരെ മേഴ്സി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു, ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നറിയുന്നു
 • കോഴിക്കോട് നിന്നും മെഡിക്കൽ ടീം പുറപ്പെട്ടു
 • വിമാനം റൺവേയിൽ നിന്ന് വീണു രണ്ടായി പിളർന്നു
 • പതിച്ചത് 35 അടി താഴ്ചയിൽ
 • ടേബിൾ ടോപ്പ് റൺവെയിൽ നിന്നാണ് വീഴ്ച
 • മന്ത്രി എ സി മൊയ്തീൻ രക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കരിപ്പൂരിലേക്കു.
 • രണ്ടു മൃതദേഹങ്ങൾ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ
 • ഫസ്റ്റ് ഓഫീസർ അഖിലേഷിനു ഗുരുതരപരിക്ക്
 • കോഴിക്കോട് മിംസ് ആശുപത്രിയിൽ
  എത്തിച്ചവർക്ക് ഗുരുതരപരിക്ക്.
 • മരണസംഖ്യ കൂടുമെന്ന് ആശങ്ക
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2