തൃ​ശൂ​ര്‍: കോ​ട​തി​യി​ല്‍ ന​ല്‍​കി​യ കേ​സ് ഡ​യ​റി​യി​ല്‍ ബി.​ജെ.​പി ബ​ന്ധം വ്യ​ക്ത​മാ​ക്കി​യി​രി​ക്കെ, കൊ​ട​ക​ര കു​ഴ​ല്‍​പ​ണ​ക്ക​വ​ര്‍​ച്ച കേ​സി​ല്‍ നേ​താ​ക്ക​ളെ എ​വി​ടെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ കു​രു​ക്കാ​കു​ന്നു. കൊണ്ടു​വ​ന്ന​ത്​ കു​ഴ​ല്‍​പ​ണ​മാ​ണെ​ങ്കി​ലും വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി കാ​റി​ല്‍​നി​ന്ന്​ 25 ല​ക്ഷം ക​വ​ര്‍​ന്നെ​ന്ന പ​രാ​തി​യി​ലാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​കു​ന്ന​ത്.

പ​ണം ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന്​ ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​വ​ശ്യ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും ക​മീ​ഷ​ന്‍ ല​ഭി​ക്കു​മെ​ന്നും നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണ് ഇ​തെ​ന്നു​മാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ധ​ര്‍​മ​രാ​ജ​​ന്‍റെ മൊ​ഴി പ്രകാരം ​പൊ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ധ​ര്‍​മ​രാ​ജ​ന്‍ ബി.​ജെ.​പി​ നേ​താ​ക്ക​ളെ വി​ളി​ച്ച​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ്​ സം​ഘ​ട​ന സെ​ക്ര​ട്ട​റി എം. ​ഗ​ണേ​ശ​ന്‍ മു​ത​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​രേ​ന്ദ്ര​ന്‍ വ​രെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്ത​ത്.

എ​ന്നാ​ല്‍, തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ധ​ര്‍​മ​രാ​ജ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും പ​ണ​മി​ട​പാ​ടി​ല്‍ ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് ഇ​വ​രെ​ല്ലാം ന​ല്‍​കി​യ മൊ​ഴി. പൊ​ലീ​സ് ഇ​രി​ങ്ങാ​ല​ക്കു​ട മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ലും ഹൈ​കോ​ട​തി​യി​ലും ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​ണം ക​ട​ത്തി​യ​തി​ലെ ബി.​ജെ.​പി ബ​ന്ധം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ധ​ര്‍​മ​രാ​ജ​നും സം​ഘ​ത്തി​നും തൃ​ശൂ​രി​ല്‍ മു​റി​യെ​ടു​ത്ത് ന​ല്‍​കി​യ​ത് ബി.​ജെ.​പി ഓ​ഫി​സി​ല്‍​നി​ന്ന്​ വി​ളി​ച്ച​റി​യ​ച്ച​ത​നു​സ​രി​ച്ചാ​യി​രു​ന്നെ​ന്ന​തി​ന്​ തെ​ളി​വും മൊ​ഴി​യും ല​ഭി​ച്ചി​രു​ന്നു.

ക​വ​ര്‍​ച്ച​ക്ക് പി​ന്നാ​ലെ സ്ഥ​ല​ത്ത് മേ​ഖ​ല സെ​ക്ര​ട്ട​റി​യും ജി​ല്ല ട്ര​ഷ​റ​റു​മെ​ത്തു​ക​യും ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ പ്ര​തി​ക​ളു​മാ​യി ഓ​ഫി​സി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്​​ത​തി​നും മൊ​ഴി​ക​ളു​ണ്ട്. ഇ​തി​നാ​ലാ​ണ് ബി.​ജെ.​പി നേ​താ​ക്ക​ള്‍​െ​ക്ക​തി​രെ തെ​ളി​വ് ന​ശി​പ്പി​ക്ക​ലും ഗൂ​ഢാ​ലോ​ച​ന​യും ചു​മ​ത്തു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​ന്ന​ത്. പ​ണം ക​വ​ര്‍​ന്ന​ത് പാ​ര്‍​ട്ടി​ത​ന്നെ ഏ​ര്‍​പ്പെ​ടു​ത്തി​യ മ​റ്റൊ​രു ക്വ​ട്ടേ​ഷ​ന്‍ ടീ​മാ​ണെ​ന്നാ​ണ് അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ള്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

ക​വ​ര്‍​ച്ച​ക്കേ​സി​ല്‍ നി​ല​വി​ല്‍ പ​ങ്കി​ല്ലെ​ങ്കി​ലും പ​ണം ക​ട​ത്തി​ലും കൂ​ടി​ക്കാ​ഴ്ച​ക​ളി​ലു​മെ​ല്ലാം ബി.​ജെ.​പി നേ​താ​ക്ക​ള്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന​തി​നാ​ല്‍ അ​വ​രെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. കു​ഴ​ല്‍​പ​ണ​ക്ക​ട​ത്തി​ന് അ​ന്ത​ര്‍ സം​സ്ഥാ​ന ബ​ന്ധ​മു​ണ്ടെ​ന്നും കേ​ന്ദ്ര ഏ​ജ​ന്‍​സി​ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​​​ട്ടേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക