തിരുവനന്തപുരം: പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തി അപമാനിച്ച എട്ടുവയസുകാരിയുടെ കുടുംബം സമരത്തിലേക്ക്. ഈ മാസം 25ന് പെണ്കുട്ടിയുടെ കുടുംബം സെക്രട്ടേറിയറ്റ് പടിയ്ക്കല് ഉപവാസമിരിക്കും.

മോഷണം ആരോപിച്ച്‌ അച്ഛനെയും മകളെയും അപമാനിച്ച സംഭവത്തില് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയെ സ്ഥലം മാറ്റുക മാത്രമാണുണ്ടായതെന്നും കൃത്യമായ നടപടി ഉദ്യോഗസ്ഥക്കെതിരെ എടുക്കാന് തയ്യാറാകാത്തതുകൊണ്ടാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്നും കുട്ടിയുടെ മാതാപിതാക്കള് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആറ്റിങ്ങലില് വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസില് നിന്ന് ദുരനുഭവമുണ്ടായത്. ഐ.എസ്.ആര്.ഒയുടെ ഭീമന് വാഹനം വരുന്നത് കാണാന് എത്തിയതായിരുന്നു തോന്നയ്ക്കല് സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവര് നില്ക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാര്ക്ക് ചെയ്തിരുന്നു. തന്റെ മൊബൈല് മോഷ്ടിച്ചു എന്ന് ആരോപിച്ച്‌ അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത ചോദ്യം ചെയ്യുകയായിരുന്നു. 
ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തില് ഇടപെട്ടു.

മൊബൈല് ഫോണ് പിന്നീട് പൊലീസ് വാഹനത്തിലെ ബാഗില് നിന്നും കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില് രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയായിരുന്നു. സംഭവത്തില് രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷണം നടത്തി പൊലീസിന് റിപ്പോര്ട്ട് നല്കിയിരുന്നു. തുടര്ന്ന് അന്വേഷണവിധേയമായി പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയെ സ്ഥലംമാറ്റിയിരുന്നു.