തിരുവനന്തപുരം: സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നു. മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരേ മുന്‍ ഭാര്യ നല്‍കിയ പരാതി കുത്തിപ്പൊക്കിയാണ് മുഖ്യമന്ത്രിയുടെ വാചകങ്ങള്‍ വൈറലാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഭാര്യയെ തല്ലുന്നത് ആണത്തം ആണെന്നും, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ പീഡനവും ജീവഹാനിയും തുടരുന്ന നാടാണ് നമ്മുടേത് എന്ന യാഥാര്‍ത്ഥ്യം അതീവ ഖേദകരമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക