ഹവാന: കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ക്യൂബയില്‍ ജനങ്ങളുടെ വന്‍ പ്രക്ഷോഭം. ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ്-കാനലിനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

കൊവിഡ് കാരണം ഉണ്ടായ തൊഴില്‍ നഷ്ടം കൂടാതെ വളരെയേറെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ക്യൂബ ഇപ്പോള്‍ കടന്നുപോകുന്നത്. ആവശ്യത്തിന് മരുന്നുകളോ ഭക്ഷണമോ കൊവിഡ് വാക്‌സിനോ രാജ്യത്തൊരിടത്തും ലഭ്യമല്ലെന്ന് ജനങ്ങള്‍ പറഞ്ഞു. ഈ പ്രതിഷേധങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പുറംലോകത്തെ അറിയിക്കുവാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചെങ്കിലും ക്യൂബന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ വിച്ഛേദിച്ചതിനാല്‍ അതിനു സാധിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം, ക്യൂബന്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഇപ്പോള്‍ ട്രോളുകാര്‍ ആയുധമാക്കിയിരിക്കുകയാണ്. കോവിഡ് വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നും വാങ്ങാതെ ക്യൂബയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. ഇതാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളായി മാറിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക