പിണറായി വിജയന്‍ തന്നെ കൊടുവാള്‍ കൊണ്ടുവെട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കണ്ടോത്ത് ഗോപി. മുഖ്യമന്ത്രിക്ക് മറുപടി നല്‍കാന്‍ കെ സുധാകരന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് കണ്ടോത്ത് ഗോപി ഇക്കാര്യം പറഞ്ഞത്.

“അടിയന്തരാവസ്ഥക്കാലത്ത് പിണറായിലെ ദിനേശ് ബീഡി സൊസൈറ്റിയില്‍ നിയമിച്ച 26 തൊഴിലാളികളെ 77ല്‍ മൊറാര്‍ജി ദേശായിയുടെ കാലത്ത് പിരിച്ചുവിട്ടു. ഈ തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കാല്‍നട പ്രചരണ ജാഥ നടത്താന്‍ തുടങ്ങിയപ്പോള്‍ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ആയുധധാരികളായ ആളുകള്‍ വന്നു. പിണറായി വിജയന്‍ മുന്‍പിലുണ്ട്. കൊടുവാള്‍ കയ്യിലുണ്ട്. താനാണോ ജാഥാ ലീഡര്‍ എന്ന് ചോദിച്ച്‌ കൊടുവാള്‍ കൊണ്ട് വെട്ടി. കഴുത്തിന് നേരെ വെട്ടിയപ്പോള്‍ കൈകൊണ്ട് തടുത്തപ്പോള്‍ മുറിവുണ്ടായി. അന്ന് സിപിഐ നേതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനെതിരായ കേസ് പിണറായി സ്വാധീനമുപയോഗിച്ച്‌ ഇല്ലാതാക്കി”- എന്നാണ് കണ്ടോത്ത് ഗോപി പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയന്‍റെ അക്രമത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയാണ് കോണ്‍ഗ്രസ് നേതാവായ കണ്ടോത്ത് ഗോപിയെന്ന് കെ സുധാകരന്‍ പറഞ്ഞു. ഡിസിസിയുടെ ജില്ലാ സെക്രട്ടറിയാണ് ഗോപി. ധര്‍മടം നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവാണ് ഗോപിയെന്നും അദ്ദേഹത്തിന് ചിലത് പറയാനുണ്ടെന്നും പറഞ്ഞാണ് കെ സുധാകരന്‍ മൈക്ക് കൈമാറിയത്. തുടര്‍ന്നാണ് കണ്ടോത്ത് ഗോപി മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്.